Saturday, 4 July 2020

സംഖ്യാലോകം

4,3,7,8,9,2 എന്നീ സംഖ്യകള്‍ കൊണ്ടുണ്ടാക്കാവുന്ന ആറക്ക സംഖ്യകള്‍

(അവര്‍ത്തിക്കാതെ)

എങ്ങനെ എഴുതാം

ആദ്യമായി സംഖ്യകളെ ചേര്‍ത്ത് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഉണ്ടാക്കണം.

234789


ആദ്യമായി അവസാനത്തെ 2 അക്കങ്ങളെ മാറ്റാം

234789

234798

രണ്ടക്കങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന സംഖ്യകള്‍ 2 ആണ്.ഇനി മാറ്റാന്‍ കഴിയില്ല.‌

ഇനി മൂന്നാമത്തെ അക്കം എടുക്കാം

234789

ഇതില്‍ 234 നിര്‍ത്തി 789 നെ മാറ്റി നോക്കാം. ചെറുതില്‍ നിന്നും വലുതിലേക്ക് വേണം എഴുതാന്‍

234   789

         798

         879

         897
         978

         987

3 അക്കം ഉപയോഗിച്ച് 6 സംഖ്യകളാണ് ഉണ്ടാക്കാന്‍ കഴിയുക.

ഇനി നാലാമത്തെ അക്കം എടുക്കാം.

234789

23 4798 

     4879

     4897
       4978
      4987
    
ഇങ്ങനെ 6 സംഖ്യകള്‍

ഇനി 23 നെ നിര്‍ത്തി 4 മാറ്റി 7 ആക്കുക. അപ്പോഴും 6 സംഖ്യ ലഭിക്കും. ഇങ്ങനെ 4 സംഖ്യകളും മാറ്റുമ്പോള്‍ 4 x 6 =24 സംഖ്യകള്‍ ലഭിക്കും.

ഇങ്ങനെ അഞ്ചാമത്തെ സംഖ്യ മാറ്റുമ്പോള്‍ 5 x 24 = 120 സംഖ്യകള്‍ ലഭിക്കും.

ഇതേപോലെ ആറാമത്തെ അക്കം മാറ്റുമ്പോള്‍ 6 x 120 = 720 സംഖ്യകള്‍ ലഭിക്കും.

ഇങ്ങനെ 6,24,120 ഗ്രൂപ്പായി എഴുതിയാല്‍ ആവര്‍ത്തനം ഒഴിവാക്കാം

1 comment:

രാമായണം ക്വിസ് 2020

രാമായണം ക്വിസ് 2020